പോസ്റ്റുകള്‍

എല്ലില്ലാത്ത കൂവൽ

ഇമേജ്
രണ്ടു മുറി. രണ്ടും അറ്റാച്ച്ഡ് .ഒന്നു കൊത്തിയാൽ കൊക്കു നെറച്ച് വെള്ളം കിട്ടണ വാട്ടർ  ലൈൻ .ഇരുന്നുണ്ണാൻ ഡൈനിങ് ടേബിൾ  നിറച്ച് ഭക്ഷണം.നല്ല ശുദ്ധമായ കാറ്റും വെളിച്ചവും നിറഞ്ഞ അതീവ സുരക്ഷിതമായ  ഇടം .മനുഷ്യന്മാർക്ക് പോലും ഇത്ര സൗകര്യം കിട്ടുന്നില്ല .വീട്ടിലെ കോഴിക്കൂടിൻ്റെ കാര്യമാണ് പറഞ്ഞ് വരുന്നത് .പത്തിരുപതിനായിരം മൊടക്കി അപ്പൻ ഒരു ഹൈടെക് കോഴിക്കൂട് പണിയിച്ച് പത്ത് പതിനഞ്ച് നാടൻ കോഴിനേം വാങ്ങിയിട്ടു .സുഖ സുന്ദരമായി ഉണ്ടുറങ്ങി വെറുതെയിരുന്നു മുട്ടയിടാനുള്ള വലിയ അവസരമാണ് കോഴികൾക്ക് സംജാതമായിരിക്കുന്നത് .പക്ഷേ, ഒരു കണ്ടീഷൻ. കൂടിന് പുറത്തിറങ്ങി മാന്താനുള്ള അനുവാദം മാത്രം ഇല്ല??..... .ഒരു കുറ്റവും ചെയ്യാതെ ഒരു ജയിലിനകത്തിരുന്ന് ഇങ്ങനെ പുറം ലോകം കാണാം! എത്ര വിചിത്രമായ ദുരന്തം ! സ്വാതന്ത്ര്യം ഒരു  വിലക്കപ്പെട്ട കനി ആകുമ്പോൾ  മറ്റുള്ളതെന്തും വെറുക്കപ്പെട്ടതായി മാറുന്നു !   ആദ്യമാദ്യം എല്ലാം നല്ല ഉഷാറായിരുന്നു .. അപ്പനും കോഴികളും നല്ല ടേംസിലായിരുന്നു .മാസങ്ങൾ കഴിഞ്ഞു .മുട്ടകൾ വീണു തുടങ്ങി .ആവേശം ഒന്നുകൂടി വർദ്ധിച്ചു.ഫുഡ് സപ്ലേ, വാട്ടർ സപ്ലേ ,വെറ്ററിനറി കൺസൽട്ടിങ്, മെഡിസിൻ , ക്ലീനിങ് ,എഗ്ഗ് കളക്ഷ

ആരോ ....റൂട്ട്

ഇമേജ്
 പുറത്ത് മഴ തകർക്കുകയാണ് .എനിക്കിന്ന് ജോലിയില്ല. ഓഫ് ഡേ ആണ് .ഉച്ചയൂണ് കഴിഞ്ഞ്  വീട്ടിൽ എല്ലാരും  മഴത്തണുപ്പിൽ പുതച്ചുറങ്ങാൻ പോയപ്പോൾ ,കൊറച്ചു നേരം പുസ്തകം വായിക്കുന്നതിനായി വൈക്കം മുഹമ്മദ് ബഷീറിൻ്റെ സമ്പൂർണ്ണ കൃതിയുമെടുത്ത് ഉമ്മറത്തെ ചാരുകസേരയിൽ ചെന്നിരുന്നു .മഴ തല്ലിത്തൊഴിച്ച് ശബ്ദമുണ്ടാക്കുന്നുണ്ടെങ്കിലും ആ സുഖശീതളമായ അന്തരീക്ഷത്തിൽ ബഷീർ സ്മൃതികളുമായി ഞാൻ ആ ചാരുകസേരയിൽ ... ഇഷ്ടപ്പെടുന്നതെന്തോ സംഭവിക്കാൻ പോകുമ്പോൾ മനസ്സെത്തിപ്പെടുന്ന മൂഡിലങ്ങനെ ഇരുന്നു . പത്താംതരത്തിൽ പഠിക്കുമ്പോൾ മലയാളം സെക്കൻ്റ് പാർട്ടായി പഠിക്കാനുണ്ടായിരുന്ന 'പാത്തുമ്മയുടെ ആട് 'എന്ന കഥ എത്ര തവണ ഞാൻ വായിച്ചിട്ട് ണ്ടാവും എന്ന് എനിക്ക് ഒരു നിശ്ചയവുമില്ല .അദ്ദേഹത്തിൻ്റെ കഥകൾക്ക് അത്രമേൽ ആകർഷണീയതയുണ്ടെന്ന് ഞാൻ പറഞ്ഞു വക്കേണ്ട ആവശ്യമുണ്ടോ??! . വായനശാലയിൽ നിന്ന് എടുത്ത് മേശപ്പുറത്ത് പ്രതിഷ്ഠിച്ചതല്ലാതെ തൊറന്ന് നോക്കീല്ല ഇതുവരെ .ആയിരത്തി മുന്നൂറോളം പേജുള്ള ആ ഘനഗംഭീര പുസ്തകം ഞാൻ ഇന്ന് തുറന്നു .ഇക്കായുടെ 'ജന്മദിനം 'എന്ന കഥയാണ് ആദ്യം ഞാൻ വായിച്ചത് .വിശപ്പാണ് സബ്ജക്ട് .അനുഭവത്തിൽ നിന്ന് വാക്കുകൾ അടർത്തി നിരത്തി

ലുട്ടാപ്പീൻ്റെ തൊഴി

ഇമേജ്
 മഴത്തോളിലേറി ഞാൻ മാനത്ത് ചെന്നപ്പം മേഘത്തിന് കുശുമ്പ് .. മേഘം എന്നെ നോക്കി കൊഞ്ഞനം കുത്തി . ഹമ്പടാ! ബാലരമേലെ ലുട്ടാപ്പിസ് ഫാനായ എന്നോടോ... ബ്രോ ...   ?? ഞാൻ ലുട്ടാപ്പിയെ നീട്ടി  വിളിച്ചു ... ടപ്പേന്ന്  കുന്തപ്പുറത്തേറി പുള്ളി സൈറ്റിലെത്തി ... ക്ഷിപ്രകോപിയായ ലുട്ടാപ്പി കാര്യം പറഞ്ഞ് തീരുന്നതിനു മുമ്പേ ആ കുന്തം വച്ച് കൊഞ്ഞനം കുത്തിയ മേഘത്തിൻ്റെ കണ്ണീ കുത്തി .. മേഘത്തിൻ്റെ കണ്ണീന്ന് കുടുകുടെ വെള്ളം ചാടി ..കണ്ണീർത്തുള്ളീന്ന് പറഞ്ഞാ എജ്ജാതി ..! മ്മ്ടെ ഇല്ലിക്ക ജോസേട്ടൻ്റെ വരിക്ക പ്ലാവിൻ്റ ഓരോ ചക്കേടത്തറേം ഇണ്ട് ഓരോ  ഡ്രോപ്പും .. ഹൗ!.... ഇജ്ജാതി ഒരു മേഘത്തിനേ കിട്ടേർന്നെങ്കി മ്മ്ടോടത്തെ വാട്ടർ ടാങ്കിൻ്റെ മേളില് സെറ്റ് ചെയ്യാർന്ന് ..മോട്ടറും വേണ്ട കറണ്ടും ലാഭം .ഇടയ്ക്ക് പോയ്  ഒരു കുത്ത്.!.. ദാറ്റ്സ് ഓൾ മഴപ്പൊറത്ത് ഇരുന്നിരുന്ന എന്നെ കാറ്റ് പിടിച്ച് വലിച്ച് വടക്കോട്ട് കൊണ്ടോയ് ... മിന്നൽ മുരളീടെ സ്പീഡിലാ പുള്ളീടെ പോക്ക് ...AI ക്യാമറ നോക്കീപ്പോ ഒരു മിന്നായം .. പോയോ ന്ന് ചോയ്ച്ചാ പോയ്ണ്ട്.. കണ്ടോന്ന്  ചോയ്ച്ചാ മിണ്ടാട്ടം ഇല്ല .. ഈ സ്പീഡീ പോയാ ഗഗൻയാൻ നു മുമ്പേ ഭ്രമണപഥത്തിൽ ഇറങ്ങേണ്ടി വരുമെന്ന് ഞ

ഏക തക്കാളി നിയമം

ഇമേജ്
  കൂടുതൽ സാധനങ്ങൾ ട്രേകളിൽ വാങ്ങി വച്ചിരിക്കുന്നതു കണ്ടാൽ പിന്നെ നോക്കണ്ട ,കറികളി ലെല്ലാം ' + ' പ്ലസ്(അധികം ) ആയിരിക്കും .അതാണ് മ്മ്ടെ ഭാര്യേടെ ഒരു നയം. കിച്ചൻ പർച്ചേസിങ് ഡിപ്പാർട്ട്മെൻ്റ് മ്മ്ടെ കൺട്രോളിലാണെങ്കിലും ,മാനേജിങ് ഫുൾ പുള്ളിക്കാരത്തിടെ അധികാര പരിധിയിലാ. അതു കൊണ്ട് തന്നെ ഒരു മാസത്തേക്ക് ഒരുമിച്ച് വാങ്ങി വച്ചാലും വീണ്ടും ഡിപ്പാർട്ട്മെൻറ് പണമൊഴുക്കേണ്ട അവസ്ഥ . കിച്ചൻ്റെ  ആദ്യാക്ഷരം 'K' യിൽ ആയതു കൊണ്ട്  'K 'വച്ച് കേരളത്തിൽ തുടങ്ങിയ സംരംഭങ്ങളൊക്കേം നഷ്ടപ്പൊറത്ത് ഓടുന്നതു കൊണ്ടും ഈ പണ ചോർച്ചയ്ക്കും ,അധികാര ദുർവിനിയോഗത്തിനുമെതിരെ MD എന്ന നിലയിൽ ഞാൻ കടുത്ത നടപടിയെടുക്കാനുള്ള തീരുമാനമെടുത്തു. ഒഴിവു സമയങ്ങളിൽ ഉള്ളി ,വെളുത്തുള്ളി തുടങ്ങിയ സാധനങ്ങൾ തൊണ്ട് കളഞ്ഞ് ഫ്രിഡ്ജിൽ വക്കുന്ന ഒരു ആചാരമുണ്ടായിരുന്നു വീട്ടിൽ  .ഒരു ഇൻസ്റ്റൻ്റ് സംസ്കാരത്തിൻ്റെ പകർപ്പ്.അങ്ങനെ ചെയ്താൽ കറി വക്കുന്ന സമയത്ത് മേൽപറഞ്ഞ വില കൂടിയ വസ്തുക്കൾ വാരിയിടുന്നു ..ഒരു കുത്തി കലക്കൽ .കിലോയ്ക്ക് 190/- രൂപ വിലയുള്ള ഉള്ളിയെന്ന അതി ഭീകരനെയും ,   150/- രൂപ  വിലയുള്ള വെളുത്തുള്ളി എന്ന ഭയങ്കരനെയും ,ഇങ്ങ

'അന്ധ' കടാഹം...

ഇമേജ്
 ഗോപനോടും മനോജിനോടും സംസാരിച്ച് ഞാൻ തിരിച്ചു നടക്കുകയായിരുന്നു  ഹൈവേയുടെ സബ് റോഡിലൂടെ.  ഹോണടിച്ച് ചില മലയാളി മേഘങ്ങൾ എനിക്ക് പിന്നാലെ ഉണ്ടായിരുന്നു. മേഘത്തെ വരെ ഹോണടിപ്പിക്കാൻ പഠിപ്പിച്ചു മലയാളി !  .ഞാൻ പതിയെ നടന്ന് പെരിങ്ങാംകുളത്തിൻ്റെ കരിങ്കല്ല് പാകിയ പാതയുടെ സൈഡ് ബെഞ്ചിൽ  ചാരി അങ്ങനെ ഇരുന്നു.ആകാശത്തേക്കുള്ള വ്യൂ ഇട്ടു കൊണ്ടാർന്നു ഇരിപ്പ് .ബ്ലാക്ക് & വൈറ്റ് മേഘങ്ങൾ നിരയിട്ട് നീങ്ങുന്നുണ്ടായിരുന്നു .അവർ അവർക്കിഷ്ടപ്പെട്ട രൂപങ്ങൾ സ്വീകരിക്കുന്നു ....മഹാമാന്ത്രികരാണവർ എന്നെനിക്ക് തോന്നി .. തൊട്ട് ഇപ്പുറത്തെ പറമ്പിൽ നിൽക്കണ തെങ്ങുകൾ തല വെട്ടിച്ച് ഓലത്തലയൊതുക്കി എന്നെ നോക്കുന്നുണ്ടാർന്ന് ..ഇവൻ ഇവടെയിരുന്ന് ഒറ്റക്ക് എന്നാ പരിപാടിയാണാവോ .?.. എന്ന ചോദ്യ ഭാവത്തിലാണ് നോട്ടം. ഒറ്റക്കിരിക്കുന്നവനേം സദാചാരം പഠിപ്പിച്ചിട്ടേ അടങ്ങൂ എന്ന ചിന്തയിലാണ് ആ തലപ്പൊക്കമുള്ളവർ .ഇത് കണ്ട് തൊട്ടടുത്ത് തല പോയി നിൽക്കുന്ന കവുങ്ങ് പറഞ്ഞു .. "നിങ്ങളീ  വല്ലോൻ്റ  കാര്യത്തീ തലേട്ന്നതെന്തിന്? തല പോയ കവുങ്ങാണ് കിങ് എന്നെനിക്ക് തോന്നി .. മറ്റുള്ളവൻ്റെ സ്വാതന്ത്ര്യത്തിൽ ആധിപത്യം എറിയാത്ത  നിരായുധ മരം! .. എന്നിട്

ഇടവപ്പാതിയിലെ നഴ്സറി ഓർമ്മകൾ

ഇമേജ്
 ജൂണാകുമ്പം മേഘം മിന്നലിനെ അയച്ച്  ചോദിക്കും 'പള്ളിക്കൂടം എന്നാ തൊറക്കണേ' ..  തിയ്യതി കൺഫേമാക്കി അന്ന് വട്ടീം, കുട്ടേം ,കെടക്കപ്പായേം എടുത്തെറങ്ങും .പിന്നെ ഒരു മൂന്നാലു മാസം ഇവിടെ കെടപ്പന്ന്യാ. എല്ലാ കൊല്ലോം ജൂണിൽ വരുമ്പം കുട്ട്യോൾടെ കൂടെ പള്ളിക്കൂടത്തി പ്പോയി ഒരു പാഠം പഠിക്കണംന്ന്  വിചാരിച്ചിട്ടാണ് മാനത്തൂന്ന് എറങ്ങാറ് .. പക്ഷേ പള്ളിക്കൂടത്തേക്ക് ള്ള  വഴീല് ള്ള മുത്തങ്ങാ ത്തോട്ടിലെത്തുമ്പം അവിടെ ഒന്നു മുങ്ങും .പിന്നെ, പൊഴേ ലൊന്നു തങ്ങും.പിന്നെ, കടലിലൊന്നു ചാടി കുളിച്ച് കപ്പലേറി പോകലാണ് പതിവേ .ഇത്തവണ രണ്ടും കല്പിച്ച ന്യാ വരവ് .അതോ ണ്ടോ ....ആദ്യായിട്ട് സ്കൂളി പോണന്ന് വീടിൻ്റ പടി തൊട്ട് സ്കൂൾ വഴി നെറച്ച് മഴയാണ് .പാഠം പഠിക്കാനും, കൂടെ കളിക്കാനും കൂട്ടിന്ന് മഴ.. !മൂന്നു കൊല്ലം വീട്ടിൽ പ്ലായില  തൊപ്പീം ,കൊന്ന വടി ടെ  ഉടവാളും പിടിച്ച് രാജാവായി നടന്ന ഞാൻ ഇതാ നഴ്സറി ക്ലാസ്സിലേക്ക് നടക്കാണ് .വീട്ടീന്ന് പള്ളി സ്കൂളിലേക്ക് മുന്നൂറ് മീറ്ററേ ദൂര ള്ളൂ എങ്കിലും ,എൻ്റെ കുഞ്ഞിക്കാലോൾക്ക് അത് കിലോമീറ്ററുകളായിട്ടാ തോന്നണേ .ശീലക്കുടയും പിടിച്ച് അമ്മോടൊപ്പം ചേർന്ന് നടന്നു .പോൾ ഡോക്ടർ ടെ വീട് കടന്ന്

അപ്പൻ

ഇമേജ്
  ജോലിക്ക് ഹാഫ് ഡേ ലീവെടുത്ത് '2018 'കാണാൻ പോകാനായി ടിക്കറ്റും ബുക്ക് ചെയ്ത് നേർത്തേ വീട്ടിക്ക് വന്നപ്പോ ഡാഡിക്ക് തലവേദന .. പോക്ക് ക്യാൻസൽഡ് .ഡാഡി വന്നില്ലെങ്കി മമ്മി വരില്ല .പിന്നെ ഇവരെക്കൂട്ടാതെയെങ്ങാനും ഞങ്ങള് ഭാര്യേം ഭർത്താവും പിള്ളാരും കൂടി സിനിമാ കാണാൻ പോയീന്ന് വയ്ക്ക് ., 2018 കണ്ട് വീട്ടീ വരുമ്പോ ഡാഡീടെ വക സ്പെഷ്യൽ 'ചുരുളി' ഷോ കാണേണ്ടി വരും. വേറെ എന്തേലും കാരണമുണ്ടാക്കി ചൊറിയാൻ വരുംന്നേ... മമ്മീ ടെ  മോന്തേണെങ്കി ചാലുടി ചന്തേല് വിക്കാൻ വച്ചേക്കണ വല്യ കൊട്ടേടത്രേം ണ്ടാവും .. ഇതൊക്കെ ചാറ്റ് ജിപിടി വഴി മുൻകൂർ അറിഞ്ഞ ഭാര്യ പറഞ്ഞു  ചേട്ടാ ,മ്മ്ക്ക് പോണ്ട. പ്രളയം (2018)  കണ്ട് വന്നട്ട് ഇവ്ടെ ഒരു ഉരുൾപൊട്ടല് ണ്ടാക്കണ്ടല്ലോ ...!!.അങ്ങനെ ആ സീൻ കഴിഞ്ഞു. ഡാ ഡീടെ തലവേദനേടെ ഉത്ഭവം അന്വേഷിച്ചറിഞ്ഞപ്പോ ... എനിക്ക് വന്ന ദേഷ്യണ്ടല്ലാ .. പക്ഷേ ,വന്ന ദേഷ്യം ഒരു കവറിലാക്കി നേരെ ഫ്രീസറിലേക്കാ  വെച്ച് ... കൂളാവുന്നതാണ് ആരോഗ്യത്തിന്ന്  അഭിലഷണീയം .. പുള്ളി പോലീസ് ഡിപ്പാർട്ട്മെൻ്റിന്ന് എസ് ഐ ആയി റിട്ടയേർഡ് ആണ് .റിട്ടയേർഡ് ആയിട്ടും വീട്ടില് കംപ്ലീറ്റ് പോലീസ് മൊറ തന്നെ .ഞങ്ങളൊക്കെ കള്ളന്മാര

സ്വപ്ന കല്പനകൾ

ഇമേജ്
 പുനർവായനക്കുള്ള നിർബന്ധമാണ്  എഴുത്തിൻ്റെ അതിജീവനം .തീപ്പൊരി തൊട്ടൊട്ടിച്ച ഏകവചന ശാസ്ത്രം .എഴുതാപ്പുറത്തെഴുതിയ വാചകങ്ങളുടെ ദോലനങ്ങൾ .. ആത്മ നിരൂപണ സങ്കരങ്ങൾ ആട്ടി പിഴിയുന്ന ചക്കുകൾ .ഇടവേളയിട്ട് വളരുന്ന വേരുകൾ .സംഘർഷ രാവുകളിൽ പിറന്ന സന്തതികൾ ഒരേ സ്വരത്തിൽ കരയുന്ന പർവ്വങ്ങൾ .മടിച്ച് ഒടിച്ച് കുത്തിയിട്ടും നിവർന്ന് പൂവിട്ട് കായ്ച്ച വന്യ വന പകർപ്പുകൾ . പിറകിലും മുമ്പൊച്ച കേൾപ്പിക്കുന്ന ദൃഡ ശബ്ദഘോഷം .സുദീർഘമായ പ്രയാണം .വാക്കോടിത്തളർന്നെങ്കിലും തോൽക്കാത്ത ഉദ്ദേശ്യങ്ങളുടെ പിൻതാങ്ങലിൽ  പരിചിതമല്ലാത്ത വഴിയിലും  വിഷം തീണ്ടാതെ ഒരു  ദൂരക്കവർച്ച .മനമിഴിയിൽ പകർത്തിയതൊക്കെയും അടുക്കി  പെറുക്കി ഒരുക്കി ഉരുക്കിയൊഴിച്ച്  കോലമാക്കി പണിതെടുത്ത രൂപ ഗാംഭീര്യങ്ങൾ.അഗ്നിക്കായുള്ള കാത്തിരിപ്പ്. സ്ഫുടമാക്കിയ നിർവചന സഞ്ചാരമാണിനി .. മനസ്സറിഞ്ഞൊരു വിടുതൽ. കേട്ടതെല്ലാം കേൾവിക്കാരനുമാത്രമായി വിട്ടുകൊടുത്തിട്ട്  മൃദുല മായ കമ്പളനിദ്ര. വീണിട്ടും പൊരുതിയത് ചഞ്ചലമായ സത്യങ്ങളോട് എന്ന ബോധ്യം അനന്തമായ നിദ്രയിലും  എഴുത്ത് തുഴ  നിലത്തു വയ്ക്കാൻ വിസമ്മതപ്പെട്ടു .ഓളത്തിൻ്റെ രോഷത്തെ തുഴകൊണ്ടടിച്ച്  എത്തിപ്പെട്ട തുരുത്തിൽ ദർശിച്ച പ